കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി റാഗിങ്ങിനെതിരെ ബോധവത്കരണക്ളാസ് നടത്തി. ആന്റി റാഗിംഗ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ നോട്ടറി പബ്ലിക് ലോയർ അഡ്വ.എം.എസ്. അജിത് ക്ലാസെടുത്തു. പ്രൊഫ.ഡോ.എൻ.എ.ഷീല ഷേണായി, ഡോന മിത സുബ്രഹ്മണ്യം, സ്‌നേഹ ജോയി എന്നിവർ സംസാരിച്ചു.