binuraaj
വലിയ കുളം വി.ജെ.ബി സ്കൂളിൽ നടന്ന ചിത്രരചന കളരി ചിത്രകാരൻ ബിനു രാജ് കലാപീഠം ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി:ചിത്രകാരനായിരുന്ന എം.ജി ഉദയന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന ചിത്രരചനകളരി സംഘടിപ്പിച്ചു. വലിയകുളം വി.ജെ.ബി സ്കൂളിൽ നടന്ന ചിത്രരചന കളരി ചിത്രകാരൻ ബിനു രാജ് കലാപീഠം ഉദ്ഘാടനം ചെയ്തു. ഡോ പി.ആർ റിഷിമോൻ അദ്ധ്യക്ഷനായിരുന്നു. കേരളാ ഫോക് ലോർ അക്കാഡമിയുടെ 2020ലെ യുവപ്രതിഭാ പുരസ്കാരവും കലാഭവൻമണി ഫൗണ്ടേഷന്റെ ഓടപ്പഴം അവാർഡും നേടിയ ജയചന്ദ്രൻ തകഴിക്കാരന് ഉപഹാരം നൽകി അനുമോദിച്ചു. ചിത്രകാരന്മാരായ ആർ. കെ ചന്ദ്രബാബു, രാജീവൻ ആലുങ്കൽ, സുജിത് ക്രയോൺസ്, ഗോപി ചിത്രാലയ,ജില്ല സെക്രട്ടറി ജോഷി ഡോൺ ബോസ്കോ,കലാഭവൻസാബു, എന്നിവർ പങ്കെടുത്തു. സംഘം ജില്ല ട്രഷറർ എ. കെ ദാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കെ ആർ ബൈജു സ്വാഗതം പറഞ്ഞു.