കോലഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓൺലൈനിൽ പത്രിക സമർപ്പിക്കുന്നതിനുള്ള സുവിധ ആപ് പരിചയപ്പെടുത്തുന്നതിലേക്കായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ആലോചനായോഗം ശനിയാഴ്ച രാവിലെ 10ന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും യോഗത്തിൽ സംബന്ധിക്കണമെന്ന് അസി.റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.