കൊച്ചി : ചൂരലുകൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കൈയ്ക്കു പൊട്ടലേറ്റെന്ന കേസിൽ അദ്ധ്യാപിക നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. കുട്ടമശേരി ഗവ. സ്കൂളിലെ കണക്ക് അദ്ധ്യാപിക നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഇന്നലെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന് കഴിഞ്ഞില്ല. പത്താംക്ളാസ് വിദ്യാർത്ഥിയുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. അദ്ധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.