കൊച്ചി: രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാക്കനിയായി പ്രദേശമായി 63 ാം വാർഡ്. ചെമ്മാത്ത് റോഡ് നിവാസികളുടെ ഏക ആശ്രയം 2 പൊതുടാപ്പുകളാണ്.
അതിലും വെള്ളം ഇറ്റിറ്റ് വന്നാലായി. രണ്ടുനാൾ മുമ്പ് കൗൺസിലർ കെ.കെ. ശിവന്റെ നേതൃത്വത്തിൽ ചിലവീടുകളിൽ എത്തിച്ചതായി നാട്ടുകാർ പറയുന്നു. ഭൂരിഭാഗം പേർക്കും വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. വാട്ടർ അതോറിറ്റിയും കോർപ്പറേഷൻ അധികൃതരും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ചെമ്മാത്ത് റോഡ് നിവാസികൾ ആവശ്യപ്പെട്ടു.