കൂത്താട്ടുകുളം: കിസാൻ കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് ജോമി മാത്യുവിന്റെ അദ്ധ്യഷതയിൽ കോൺഗ്രസ് ഓഫീസിൽ വച്ച് നടത്തി. കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്തു.ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമം പിൻവലിക്കാൻ നടപടി സ്വീകരീക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ പി.സി.ജോസ്, എം.കെ ജോർജ്,ജോൺ എബ്രാഹം,റെജി ജോൺ,സജി പനയാരം പിള്ളിൽ, എ. ജെ. കാർത്തിക്, മർക്കോസ് ഉലഹന്നാൻ,സാബു മണലോടി,അജി തോമസ്,ജോർജ് നടുവീട്ടിൽ, ജോസ് നടുക്കുടി എന്നിവർ പ്രസംഗിച്ചു.