march
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കാവുങ്ങൽ പറമ്പിൽ കേന്ദ്രസേനയും, കുന്നത്തുനാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത റൂട്ട് മാർച്ച്

കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കാവുങ്ങൽ പറമ്പിൽ കേന്ദ്രസേനയും, കുന്നത്തുനാട് പൊലീസും ചേർന്ന് സംയുക്ത റൂട്ട് മാർച്ച് നടത്തി. വോട്ടർമാർക്ക് സുരക്ഷിതമായി വോട്ട് ചെയ്യുന്നതിനുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് വിവിധയിടങ്ങളിൽ റൂട്ട് മാർച്ച് നടക്കുന്നത്. കുന്നത്തുനാട് സി.ഐ ബിനുകുമാർ

സി.ഐ.എസ്.എഫ് അസിസ്​റ്റന്റ് കമാണ്ടന്റ് വികാസ്, ഇൻസ്‌പെക്ടർ വിശ്വജിത് സർക്കാർ തുടങ്ങിയവർ നേതൃത്വം നല്കി. സി.ഐ.എസ്.എഫിന്റെ ഒരു കമ്പനിയും അമ്പതോളം പൊലീസുദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തു.