തിരുമാറാടി: ഇന്ധന വിലവർധനയ്ക്ക് എതിരെ ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി ഒലിയപ്പുറം യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണിമലക്കുന്ന് കോളേജ് ജംഗ്ഷനിൽ നിന്നും ഒലിയപ്പുറം കവലയിലേക്ക് ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം നെവിൻ ജോർജ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌തു. ജോഷി.കെ.പോൾ അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിതവിജയൻ, പഞ്ചായത്ത് അംഗം ആതിര സുമേഷ്, ഐ.എൻ.ടി.യു.സി യൂണിയൻ സെക്രട്ടറി ജോസ് ജോൺ, ഗാന്ധിദർശൻ വേദി ബ്ലോക്ക് സെക്രട്ടറി സിജോ ജോൺ,ബിനു മുണ്ടക്കൽ, സജിമോൻ, തോമസ് മർക്കോസ്, രാജു തങ്കപ്പൻ, ജോസ് വി എം, ഷിജു പി, അജി കെ പൗലോസ്,രാജേഷ് ടി ആർ,ബാബു ചെറൂപ്പിൽ ,സന്ദീപ് കെ ആർ, കൊച്ചുമോൻ പുഞ്ചക്കര, രാജു.കെ, മാത്യു.എസ്. മൂർപ്പനാട്ട് എന്നിവർ പ്രസംഗിച്ചു.