jayan
ജയൻ പി. രാമകൃഷ്ണൻ രചിച്ച 'ഓർമ്മ പറഞ്ഞ കടങ്കഥകൾ' - ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ ഹാളിൽ മേയർ അഡ്വ.എം.അനിൽകുമാർ നി​ർവഹി​ക്കുന്നു.

കൊച്ചി: ജയൻ പി. രാമകൃഷ്ണൻ രചിച്ച 'ഓർമ്മ പറഞ്ഞ കടങ്കഥകൾ' - ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ ഹാളിൽ മേയർ അഡ്വ.എം.അനിൽകുമാർ ശ്രേയസ്സ് പി.ജയനും ശ്രീയന്ത് പി. ജയനും നൽകി പ്രകാശനം ചെയ്തു. അർച്ചിത് അമേയ പുസ്തക പരിചയം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് ഡോ.എസ്.ഹരികുമാർ അധ്യക്ഷനായി. ജയൻ പി രാമകൃഷ്ണൻ, പി.കെ.കൃഷ്ണൻ, ഫിലിപ്പ് ജോൺ എന്നി​വർ സംസാരി​ച്ചു.