തൃപ്പൂണിത്തുറ: ഇന്ധനവില വർദ്ധനവിനെതിരെ എൻ.സി.പി തൃപ്പൂണിത്തുറ ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അംബരീഷൻ, ടി.പി. സുധൻ, പി.പി. ശ്രീവത്സൻ, പി.എൻ. വിജയൻ, പി. ജെയിംസ്, കെ.പി. സോമൻ, സി.കെ. സാഗരൻ എന്നിവർ പ്രസംഗിച്ചു.