കൊച്ചി: സാമൂഹ്യപരിഷ്കർത്താവ് സഹോദരൻ അയ്യപ്പന്റെ ചരമവാർഷികദിനം എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടേയും മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ 6ന് ആചരിക്കും. രാവിലെ 8.30ന് കടവന്ത്ര ജി.സി.ഡി.എക്ക് മുമ്പിലുള്ള സഹോദരസ്‌ക്വയറിലെ സഹോദര പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.