പറവൂർ: കടുത്ത വരൾച്ച മുന്നിൽ കണ്ട് ഉപഭോക്താളും പൊതുജനങ്ങളും ശുദ്ധജല ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ശുദ്ധജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും. വ്യാപാരികൾക്കും റിസോർട്ടുകളിലേക്കും ശുദ്ധജലം ഉപയോഗം നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. റിസോർട്ടുകളിലേക്ക് വാട്ടർ കണക്ഷനിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജീനിയർ പറഞ്ഞു.