കളമശേരി: നഗരസഭയിൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ബഡ്‌ജറ്റ് അവതരിപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയത്. 42 അംഗ കൗൺസിലിൽ 22 അംഗങ്ങൾ അനുകൂലിച്ചു. പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. വോട്ട് ഓൺ അക്കൗണ്ട് റദ്ദാക്കണമന്നാവശ്യപ്പെടുകയും ചെയ്തു.