പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെയും പഞ്ചായത്ത് നേതൃസമിതിയുടെയും അഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി കേരള വികസനത്തിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്തംഗം കെ.ടി. ഗ്ലിറ്റർ, ജോർജ് ബാസ്റ്റിൻ, വിമൽവിൻ, എം.ജെ. ഷാജൻ എന്നിവർ സംസാരിച്ചു.