കുറുപ്പംപടി: നെടുമ്പാറ താളിപ്പാറയിൽ കാട്ടാന ശല്യം രൂക്ഷമായി. തോബ്രക്കുടി ഗോപിയുടെ പുരയിടത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാനകൾ എത്തിയത്. പുരയിടത്തിൽ വീടിനോട് ചേർന്ന തെങ്ങും, വാഴകളും നശിപ്പിച്ചു.കാട്ടാനയുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ആനകൾ വീടിനോട് ചേർന്ന് നിൽക്കുന്നത് കണ്ടത്. സംഭവ സ്ഥലം ടെൽക്ക് ചെയർമാൻ എൻ.സി മോഹനൽ, സി.പി.എം ലോക്കൽ സെക്രട്ടറി വിപിൻ കോട്ടക്കുടി, വാർഡ് മെമ്പർ നവ്യ എം, മുൻ മെമ്പർ എം ശിവൻ, ബ്രാഞ്ച് സെക്രട്ടറി തങ്കൻ, എം ഡി ബാബു. കെ പി അശോകൻ, സുജിത്ത് എന്നിവർ സന്ദർശിച്ചു.രണ്ട് കിലോമീറ്ററോളം ഫോറസ്റ്റ് അധികൃതർ ഫെൻസിംഗ് നിർമിക്കാത്തത് കൊണ്ടാണ് കാട്ടാനകൾ ജനവാസ സ്ഥലത്തേക്ക് കയറുന്നത് എന്നും എത്രയും പെട്ടെന്ന് ഫെൻസിംഗ് നിർമിക്കണമെന്നും അഡ്വ.എൻ.സി മോഹനൻ ഫൊറസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടു.