പറവൂർ: പറവൂർ നഗരത്തിൽ പ്രീപെയ്ഡ് കാർഡ് ഉപയോഗിച്ച് പാൽ വാങ്ങാൻ കഴിയുന്ന മിൽക്ക് എ.ടി.എം ആരംഭിച്ചു. ബൂത്തിന്റെ ഉദ്ഘാടനം പറവൂർ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ നിർവഹിച്ചു. ക്ഷീരോൽപാദന സഹകരണ സംഘങ്ങളുമായ് സഹകരിച്ച് ഗുണമേന്മയുള്ള പശുവിൻ പാൽ ഉപഭോക്തക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘമാണ് നഗരത്തിൽ ആദ്യമായി പുതിയ സംരംഭം ഒരുക്കിയിട്ടുള്ളത്.
പരിധിയോ,മാനദണ്ഡങ്ങളോ ഇല്ലാതെ സംഘത്തിൽ നിന്നും ലഭിക്കുന്ന പ്രീപെയ്ഡ് കാർഡ് ഉപയോഗിച്ച് ഏത് സമയത്തും പാൽ ലഭിക്കും. സംഘം പ്രസിഡന്റ് എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.എം. ദിനകരൻ, ഗീത ബാബു, എം.ജെ. രാജു,കെ.എ. വിദ്യാനന്ദൻ, സംഘം സെക്രട്ടറി എം.ഡി. രശ്മി എന്നിവർ സംസാരിച്ചു.