maruti

ന്യൂഡൽഹി: ഫെബ്രുവരിയിൽ രാജ്യത്തെ കാർ കച്ചവടം കസറി. മാരുതി, ഹ്യുണ്ടായ്, ടാറ്റ, ടൊയോട്ട കമ്പനികളുടെ വില്പന കഴിഞ്ഞ മാസം മികച്ച നേട്ടം കൊയ്തു. മാഗനൈറ്റ് എന്ന നിസാൻ മോഡലും ഹിറ്റായി.

മാരുതി 8% 1,40,000

ഹ്യുണ്ടായ് 29% 51,600

ടാറ്റ 119 % 27,225

മഹീന്ദ്ര 45% 15,391

ടൂവീലറുകൾക്കും നേട്ടം

ഫെബ്രുവരി​ രാജ്യത്തെ ഇരുചക്രവാഹന നി​ർമ്മാതാക്കൾക്കും നല്ല കാലമായി​രുന്നു. ഒന്നാം നമ്പർ കമ്പനി​യായ ഹീറോ മോട്ടോർ കോർപ്പ് 1.45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി​. ഈ ഫെബ്രുവരി​യി​ൽ 5,05,467 വണ്ടി​കൾ വി​റ്റു.

സുസുക്കി​ ബൈക്കുകൾക്കും മി​കച്ച പ്രകടനമാണ്. കഴി​ഞ്ഞ വർഷം ഫെബ്രുവരി​യി​ൽ 58,644 വാഹനങ്ങൾ വി​റ്റ സ്ഥാനത്ത് ഈ ഫെബ്രുവരി​യി​ൽ 59,530 ബൈക്കുകൾ വി​റ്റു.