മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം സെല്ലിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ ബൂത്തും, സ്കൂൾ മതിലിൽ ജീവിത ശൈലി ആൻഡ് ടുബാക്കോ സന്ദേശങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വരച്ച് കൊവിഡ് പ്രതിരോധ ജാഗ്രത മതിൽ സഞ്ജീകരിച്ചു. കയർഫെഡിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ ക്ലാസുകളിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് കാലുകൾ അണുവിമുക്തമാക്കുന്നതിനായി "കയർ സാനി മാറ്റും", ശരീരോഷ്മാവ് അളക്കുന്നതിനായി തെർമൽ സ്കാനറും, സൗജന്യമായി നൽകുവാനായി മാസ്കും ,ഹോമിയോ പ്രതിരോധ മരുന്നും തയ്യാറാക്കിയിട്ടുണ്ട്, പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കർശനമായ പരിശോധനയും നടക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണമായും പാലിക്കുന്ന മാതൃക വിദ്യാലയമാണ് ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളെന്ന് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അമർ ലാൽ പറഞ്ഞു. അദ്ധ്യാപകരായ ഡോ.അബിത രാമചന്ദ്രൻ, റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ശ്രീകല ജി, വിനോദ് ഇ ആർ, പൗലോസ് റ്റി.വിദ്യാർത്ഥികളായ ദേവദാസ് ,ആദർശ് ബിനു, സബിൻ സാജു, എബിൻ ബാബു, യദുകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.