world-wildlife-day
മംഗളവനത്തിൽ നടന്ന ലോക വന്യജീവി ദിനം കെ.കെ.വാമലോചനൻ ഉദ്ഘാഘാടനം ചെയ്യുന്നു.കെ.പി. ബാബു രാജ്, പി.വി.ശശി, എം വി വർഗ്ഗീസ്, ഷൈജു, ഏലൂർ ഗോപിനാഥ്, കെ.എം രാധാകൃഷ്ണൻ, വി.പി.സുബ്രമണ്യൻ എന്നിവർ സമീപം

കൊച്ചി: കേരള നദീസംരക്ഷണസമിതി മംഗളവനത്തിൽ ലോക വന്യജീവി ദിനം ആചരിച്ചു.

വികസനത്തിന്റെ മറവിൽ കാട് നശിപ്പിക്കുന്നതും, വന്യജീവികളുടെ ആവാസ വ്യവസ്ഥനശിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് ദിനാഘോഷം ഉദ്ഘാടനംചെയ്ത് കൊണ്ട് കെ.കെ.വാമലോചനൻ പറഞ്ഞു. കേരള നദീ സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. വലിയപറമ്പ് കാവ് രക്ഷാധികാരി വി.പി.സുബ്രമണ്യൻ, കെ.എം.രാധാകൃഷ്ണൻ, പി.വി ശശി , കെ.പി. ബാബു രാജ്, ഷൈജു ഏലൂർ, എം.വി വർഗീസ് എന്നിവർ സംരക്ഷണ പ്രതിജ്ഞയെടുത്തു.