കളമശേരി: കളഞ്ഞുകിട്ടിയ പഴ്സും പണവും തിരികെയേൽപിച്ച് പാനായികുളം സ്വദേശി കളത്തിപ്പറമ്പിൽ സിറാഷ് , കടവിൽപറമ്പിൽ മനാഫ് എന്നിവർ മാതൃകയായി. കളമശേരി പൊലീസ് സ്റ്റേഷനിലാണ് ഇവർ 5000 രൂപയടങ്ങിയ പഴ്സ് ഏല്പിച്ചത്. ആലുവ സൗത്ത് വാഴക്കുളം നിവാസികളായ സജന- അനീഷ് ദമ്പതികളുടെ പഴ്സാണ് പ്രീമിയർ ഭാഗത്തു വെച്ച് നഷ്ടപ്പെട്ടത്. പഴ്സ് നഷ്ടപെട്ടതായി ദമ്പതികൾ ഏലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ശരിയാണെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ സാന്നിദ്ധ്യത്തിൽ പണവും പേഴ്സും കൈമാറി.