കൊച്ചി: സാമൂഹ്യ ജീവിതത്തെ തകർക്കുംവിധം കേരളത്തിൽ ശക്തിപ്പെട്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രവർത്തനത്തെ നിയമപരമായും ജനാധിപത്യപരമായും ചെറുത്തു തോൽപ്പിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് ഹിന്ദു ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ അശോക് പ്രഭാകർ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി യോഗം എറണാകുളം ഭാസ്‌കരീയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോൽ ഭദ്രദീപം കൊളുത്തി. കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു.
ഇടതു വലതു മുന്നണികളുടെ ഹിന്ദുവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ജനജാഗരണയാത്ര നടത്തുവാനും 21 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ ശബരിമല കർമ്മസമിതിയുടേയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തിൽ അയ്യപ്പഭക്തന്മാരുടെ സംഗമം നടത്തുവാനും തീരുമാനിച്ചു.
സ്ത്രീ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും പ്രമേയമാക്കിയ മീശ നോവലിന് അവാർഡ് പ്രഖ്യാപിച്ച സാഹിത്യ അക്കാഡമിയുടെ നടപടിയിൽ പ്രതിഷേധിച്ച് അക്കാഡമി ചെയർമാന് വനിതാദിനത്തിൽ ഒരു ലക്ഷം അമ്മമാർ പോസ്റ്റുകാർഡുകളും ഈ മെയിലും അയക്കും.
അഖിലഭാരതീയ സഹ. സംയോജക് കമലേഷ് , ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി.ശിവൻ, വൈസ് പ്രസിഡന്റുമാരായ പി.എസ്.പ്രസാദ്, പി.സുധീർ, ജനറൽ സെക്രട്ടറിമാരായ ബ്രഹ്മചാരി.ഡോക്ടർ. ഭാർഗവറാം, കെ.പി. ഹരിദാസ്, ആർ.വി. ബാബു, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെകട്ടറി വി. സുശികുമാർ, ഇ.ജി. മനോജ് എന്നിവർ പ്രസംഗിച്ചു.