coart
മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ് കോളനിയിൽ നിർമിച്ച ഔട്ട് ഡോർ കോർട്ടും സാംസ്‌കാരിക നിലയവും

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആദ്യ ഔട്ട് ഡോർ കോർട്ട് മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ് കോളനിക്ക് സ്വന്തം. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15ലക്ഷം രൂപ മുതൽ മുടക്കി മൂവാറ്റുപുഴ നഗരസഭയിലെ 19ാം വാർഡിലെ ഹൗസിംഗ് ബോർഡ് കോളനിയിലാണ് ഔട്ട് ഡോർ കോർട്ടും, പവലിയനും സാംസ്‌കാരിക നിലയവും നിർമിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ് കോളനിയിൽ കേരള ഹൗസിംഗ് ബോർഡിന്റെ അധീനതയിലുള്ള 35സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴയിലെ ആദ്യ ഔട്ട് ഡോർ കോർട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടൊപ്പം സാംസ്‌കാരിക നിലയവും പവലിയനും, നിലവിൽ ഇവിടെ ഉണ്ടായിരുന്ന സ്റ്റേജിന്റെ നവീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. ചുറ്റും നെറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കിയ ഔട്ട് ഡോർ കോർട്ടിൽ ഫുട്‌ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ അടക്കം കളിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കെ.ടി.ജേക്കബ് കൾച്ചറൽ സെന്റർ ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി.ഷൈമോൻ, സെക്രട്ടറി വിനായക്.വി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ നിയന്തണത്തിലാണ് കോർട്ടിന്റെ പ്രവർത്തനം നടക്കുന്നത്. നഗരത്തിലെ തിരക്കൊഴിഞ്ഞ വിശാലമായ ഗ്രൗണ്ടിൽ രാവിലെയും വൈകിട്ടും നിരവധിയാളുകളാണ് കളിക്കുന്നതിനും കളി കാണുന്നതിനുമെത്തുന്നത് നിരവധിയാളുകളാണ്. മൂവാറ്റുപുഴയിൽ സ്വാകര്യ വ്യക്തികളുടെ നേതൃത്വത്തിൽ നിരവധി കോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടങ്കിലും മൂവാറ്റുപുഴ ടൗണിലെ ആദ്യ ഔട്ട് ഡോർ കോർട്ട് ഇനി മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ് കോളനിയ്ക്ക് സ്വന്തമാണ്.