കൊച്ചി: പാലാ, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്താൻ മലയരയ സംരക്ഷണ സമിതിയുടെയും കേരള ജനകീയ മുന്നണി കൂട്ടായ്‌മയുടെയും യോഗം തീരുമാനിച്ചു. മറ്റു മണ്ഡലങ്ങളിൽ സമാനമനസ്കരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് ഈപ്പൻ അറിയിച്ചു.