മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പ്രഖ്യാപിച്ച തീയ്യതികളിൽ തന്നെ നടത്തണമെന്നു കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ് മാസ്‍റ്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മോഡൽ പരീക്ഷാ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും സ്വീകരിച്ച് സജ്ജരായ വിദ്യാർത്ഥികളെ പരീക്ഷ നീട്ടിവെച്ച് ബുദ്ധിമുട്ടിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.