മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കടാതി, മേക്കടമ്പ്, വാളകം പ്രദേശങ്ങളിൽ രാത്രി സമയങ്ങളിൽ റോഡ് വക്കിൽ വാഹനങ്ങളിൽവന്നു മാലിന്യം തള്ളുന്നതായി സ്ഥലവാസികൾപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ കാമറകൾ വച്ച് നിരീക്ഷണം ശക്തമാക്കി.