intuc
ജില്ല ചുമട്ടുതൊഴിലായി ഫെഡറേഷൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഹെഡ്ഓഫീസിലേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, ഡി.സി.സി.പ്രസിഡന്റ ടി.ജെ.വിനോദ്.എം.എൽ.എ, നേതാക്കളായ അഡ്വ.കെ.പി.ഹരിദാസ്, ടി.കെ.രമേശൻ, പി.ടി.പോൾ, വി.പി.ജോർജ്, പി.എം. ഏലിയാസ് ,സൈമൺ ഇടപ്പള്ളി, സി.സി.വിജു, പി.ഡി.സന്തോഷ് കുമാർ എന്നിവർ സമീപം.

കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലുള്ള ചുമട്ടു തൊഴിലാളികളെ ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സപരിരക്ഷ നല്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ എണറാകുളത്തെ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചുമട്ടുതൊഴിലാളികളുടെ ബോണസിന്റെ പരിധി ഉയർത്തുകയും മറ്റെല്ലാ ബോർഡുകളെയും പോലെ സർക്കാർ വിഹിതം നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധധർണയിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ്, ഭാരവാഹികളായ വി.പി.ജോർജ്, ടി.കെ.രമേശൻ, പി.ടി.പോൾ, പി.എം.ഏലിയാസ്, എം.പി.സലിം, ജലാൽ, സൈമൺ ഇടപ്പള്ളി, സുലൈമാൻ, ആന്റണി പട്ടണം, കെ.കെ.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ഐ.എൻ.ടി.യു.സി നേതാക്കളായ സ്ലീബാസാമുവൽ, സി.സി.വിജു, സെൽജൻ അട്ടിപ്പേറ്റി, ജോൺ തെരുവത്ത്, ആനന്ദ് ജോർജ്, പി.ഡി.സന്തോഷ് കുമാർ, സുനിൽ കുമാർ.പി.സി, എം.സി.ഷൈജു, ജെയിംസ് ചാഴൂർ എന്നിവർ നേതൃത്വം നൽകി.