കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.കെ. ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സഹോദര സ്ഥാപനമായ മാസ്‌കോം സ്റ്റീൽ ഇന്ത്യയുടെ കേരളത്തിലെ ആദ്യ മൊത്തവില്പന കേന്ദ്രം ആലുവ അശോകപുരത്ത് വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ചൂർണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷയായിരുന്നു. അൻവർ സാദത്ത് എം.എൽ.എ. ദീപം തെളിയിച്ചു. മുൻ എം.പി. കെ. ചന്ദ്രൻപിള്ള ആദ്യ വില്പന നടത്തി. മാസ്‌കോം ബ്രാൻഡ് അംബാസിഡർ മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേഷ് നടേശൻ ബെൻഡിംഗ് യൂണിറ്റിന്റെ സ്വിച്ചോൺ നിർവഹിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, എ.പി. ഉദയകുമാർ, ബാബു പുത്തനങ്ങാടി, അലീഷ് ലീനീഷ്, എ.എസ്. അബ്ദുൾ സലാം, ബാബു പുലിക്കോട്ടിൽ, ഫാ. ആന്റണി പുതിയപറമ്പിൽ, ശ്രീകുമാർ നമ്പൂതിരി, ഫസലുദീൻ സി.എ., വി.സി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.
25,000 ചതുരശ്രയടി വിസ്തീർണത്തിൽ തയ്യാറാക്കിയ ഫാക്ടറി സെയിൽസ് കേന്ദ്രത്തിൽ 6 എം.എം. മുതൽ 32 എം.എം. വരെയുള്ള മാസ്‌കോം, എ.സി.സി ടി.എം.ടി. കമ്പികൾ ലഭിക്കുമെന്ന് കമ്പനി എം.ഡി. ജോർജ് ആന്റണി പറഞ്ഞു.