കൊച്ചി: കേരള ശാസ്ത്ര കോൺഗ്രസിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ രസതന്ത്ര വകുപ്പിലെ വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ ലഭിച്ചു. കെമിക്കൽ സയൻസസ്, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പോസ്റ്റർ അവതരണം, വാചികാവതരണം എന്നീ മത്സരങ്ങളിലാണ് ജേതാക്കളായത്. കെമിക്കൽ സയൻസസ് വിഭാഗത്തിൽ മികച്ച ശാസ്ത്രജ്ഞരുടെ പോസ്റ്റർ അവതരണ മത്സരത്തിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയായ ഡോ. നിത്യ മോഹൻ, മികച്ച വിദ്യാർത്ഥികളുടെ പോസ്റ്റർ അവതരണ മത്സരത്തിൽ ഗവേഷകയായ സനു കെ. ആനന്ദ്, മികച്ച വിദ്യാർത്ഥികളുടെ വാചികാവകരണ മത്സരത്തിൽ ഗവേഷകയായ സ്വാതി എസ്., എന്നിവരാണ് സമ്മാനാർഹരായത്. സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിൽ പോസ്റ്റർ അവതരണ മത്സരത്തിലെ ജേതാവ് ഗവേഷകയായ ദീപ്തി അന്ന ഡേവിഡാണ്.