sreenath-vishnu
ശ്രീനാഥ് വി​ഷ്ണു

കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായി ബ്രാഹ്മിൻസ് ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു തിരഞ്ഞെടുക്കപ്പെട്ടു. കാൻകോർ ഇൻഗ്രേഡിയന്റ്സ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗീമോൻ കോരയാണ് വൈസ് ചെയർമാൻ.

ബ്രാഹ്മിൻസ് ഗ്രൂപ്പിന് ആഗോള സാന്നിദ്ധ്യമുണ്ടാക്കിയ ശ്രീനാഥ് വിഷ്ണുവിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ പേന നിർമ്മാതാക്കളായ റൈട്ടോൾ പെൻസിന്റെ സ്ഥാപകനും സി.ഇ.യും കൂടിയാണ് ഇദ്ദേഹം.

കാൻകോർ ഗ്രൂപ്പിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത് ഗീമോൻ കോരയാണ്. 2006ൽ സി​.ഇ.ഒ ആയ ശേഷം കാൻകോർ പുതി​യ മേഖലകളി​ലേക്ക് കടന്നു. ലോകത്തെ അഞ്ചാമത്തെ വലി​യ ഫ്ളേവർ ആൻഡ് ഫ്രാഗ്രൻസ് കമ്പനി​യായ മേനുമായി​ കാൻകോർ സംയുക്തസംരഭം ആരംഭി​ച്ചത് ഗീമോന്റെ നേതൃത്വത്തി​ലാണ്.