foodball
പറമ്പയം ഈഗിൾസ് ഫുട്‌ബോൾ അക്കാഡമി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കുറുകുറ്റി എഫ്.സി പള്ളിയങ്ങാടിക്ക് അൻവർ സാദത്ത് എം.എൽ.എ, കേരള സന്തോഷ് ട്രോഫി കോച്ച് എം.എം. ജേക്കബും ചേർന്ന് ട്രോഫികൾ സമ്മാനിക്കുന്നു

നെടുമ്പാശേരി: പറമ്പയം ഈഗിൾസ് ഫുട്‌ബോൾ അക്കാഡമി സംഘടിപ്പിച്ച അഖിലകേരള ഫ്ലഡ്‌ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ കുറുകുറ്റി എഫ്.സി പള്ളിയങ്ങാടി ചാമ്പ്യന്മാരായി. അൻവർ സാദത്ത് എം.എൽ.എ, കേരള സന്തോഷ് ട്രോഫി കോച്ച് എം.എം. ജേക്കബും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, മുൻ ഫുട്‌ബോൾതാരം അബൂബക്കർ, മുൻ അത്‌ലറ്റ് അൻസർ മാനാടത്ത്, ഷിയാസ് അബ്ദുള്ള, അംജത്ത് ബഷീർ എന്നിവർ സംസാരിച്ചു.