ആലുവ: നൊച്ചിമ സേവന ലൈബ്രറി സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരളവും ജനകീയാസൂത്രണവും എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പ്രഭാഷണം നടത്തി. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യാതിഥിയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്തംഗം റൈജ അമീർ, സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ, വൈസ് പ്രസിഡന്റ് ലൈല അഷറഫ് എന്നിവർ സംസാരിച്ചു.
.