mla
മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്‌ബോൾ കോർട്ടിലെ പ്രദർശന മത്സരം ദേശീയ ഫുട്‌ബോൾ താരം സി.കെ. വിനീത് കിക്ക് ഒഫ് ചെയ്യുന്നു

അങ്കമാലി: മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായിനിർമിച്ച ഫുട്‌ബോൾ കോർട്ടിൽ സംഘടിപ്പിച്ച ആദ്യ പ്രദർശന മത്സരം ദേശീയ ഫുട്‌ബോൾ താരം സി.കെ. വിനീത് കിക്ക് ഒഫ് ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടി കളിക്കളങ്ങൾ സജ്ജീകരിക്കുവാൻ ജനപ്രതിനിധകൾ മുൻകയ്യെടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടു. റോജി എം. ജോൺ എം.എൽ.എയുടെ ആസ്തി നികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചിലവഴിച്ചാണ് മൂക്കന്നൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങളോട് കൂടിയ ഫുട്‌ബോൾ, വോളിബോൾ കോർട്ടുകളായി സജ്ജീകരിച്ചത്.ആദ്യമത്സരങ്ങളുടെ ഉദ്ഘാടനസമ്മേളനത്തിൽ റോജി.എം. ജോൺ എം. എൽ. എ പഞ്ചായത്ത് പ്രസിഡന്റ് പോൾ പി ജോസഫ്, മമ്പർമാരായ കെ.വി.ബിബീഷ്, ഗ്രേസി ചാക്കോ, ജയ രാധാക്യഷ്ണൻ, എൻ.ഒ.കുരിയച്ചൻ, വിവിധ സംഘടനാ നേതാക്കളായ കെ.പി.ബേബി, ടി.എം.വർഗ്ഗീസ്, ഏല്യാസ് കെ. തരിയൻ, ജോസ് മാടശേരി, പി.എൽ ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ.ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് പി.വി.തമ്പി, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.സി സന്തോഷ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ജെ ബെസ്സി എന്നിവർ പങ്കെടുത്തു.