കൊച്ചി: കൊച്ചിൻ ഫിഷറീസ് ഹാർബറിൽ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിൽ പ്രതിഷേധിച്ച് സി.ഡി.ടി.യു സമരം ആരംഭിച്ചു. സി.ഐ.ടി.യു അല്ലാത്ത യൂണിയനുകളെ അടിച്ചമർത്തി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണ് ഹാർബറിൽ നിലവിലുള്ളത്. ഇതിനെതിരെയുള്ള പോരാട്ടമാണിതെന്ന് സി.ഡി.ടി.യു പ്രവർത്തകർ പറഞ്ഞു.