കളമശേരി: കുസാറ്റിലെ ഫോട്ടോണിക്‌സ് വകുപ്പിൽ 'ഫോട്ടോണിക്‌സ് വകുപ്പിലെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം വൈസ് ചാൻസലർ ഡോ. കെ. എം. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോണിക്‌സ് വകുപ്പിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഭൗതിക ശാസ്ത്ര നോബൽ ജേതാവ് പ്രൊഫ. ഡോണ സ്ട്രിക്‌ലാന്റ് നിർവ്വഹിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിലുള്ള 57 ഗവേഷകർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നായി അഞ്ച് പ്രബന്ധങ്ങൾ മികച്ച പേപ്പറിനുള്ള അവാർഡുകൾ കരസ്ഥമാക്കി. ഫോട്ടോണിക്‌സ് ഡയറക്ടർ ഡോ. പ്രമോദ് ഗോപിനാഥ്, കോൺഫറൻസ് കൺവീനർ ഡോ. പ്രിയ റോസ്എന്നിവർ സംസാരിച്ചു.