കൊച്ചി: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന വി.കെ. മഹേശൻ എന്ന അശാന്തന്റെ സ്മരണയ്ക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് 1431ന്റെ ആഭിമുഖ്യത്തിൽ 18 വയസിന് മുകളിലുള്ള കുട്ടികൾക്കായി അശാന്തം ചിത്രരചനാമത്സരം നടത്തുന്നു. കുട്ടികൾ വരച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ജൂലായ് 10ന് മുമ്പായി അയച്ചുതരണം. ഇതിൽനിന്ന് മികച്ച മൂന്ന് ചിത്രങ്ങൾക്ക് അശാന്തം 2021 ചിത്രകലാപുരസ്കാരം നൽകും. 25000 രൂപയും ശില്പവും സർട്ടിഫിക്കറ്റുമാണ് ടൈറ്റിൽ അവാർഡ്. പ്രത്യേക ജൂറി പുരസ്കാരമായി രണ്ട് ചിത്രങ്ങൾക്ക് 10000 രൂപയും ശില്പവും സർട്ടിഫിക്കറ്റും നൽകും. ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ അയക്കാം. തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം സെപ്തംബറിൽ ഡർബാർ ഹാൾ ഗാലറിയിൽ നടത്തും. സെപ്തംബർ 21നാണ് പുരസ്കാര സമർപ്പണം. വിവരങ്ങൾക്ക് enscbasantham1431@gmail.com, 9745171042.