ആലുവ: ഇന്ധനവില വർദ്ധനവിനും കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെയും തീരദേശ മേഖലയെ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, ലത്തീഫ് പുഴിത്തറ, മുഹമ്മദ് ഷെഫീക്ക് കെ.എസ്, രാജി സന്തോഷ്, പി.ആർ. നിർമ്മൽ കുമാർ, കെ.കെ ശിവാനന്ദൻ, സി.പി നൗഷാദ്, സതി ഗോപി, മനോഹരൻ തറയിൽ, രാജേഷ് പുത്തനങ്ങാടി എന്നിവർ സംസാരിച്ചു.