yogham
ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) എറണാകുളം ജില്ലാ കൗൺസിൽ കൺവെൻഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

കൊച്ചി: പെട്രോൾ-ഡീസൽ, പാചകവാതക വില നിയന്ത്രിക്കുന്നതിനായി, എണ്ണ കമ്പനികൾക്ക് വില വർദ്ധിപ്പിക്കുന്നതിനായുള്ള അധികാരവും കേന്ദ്ര എക്സൈസ് തിരുവയും സ്പെഷൽ എക്സൈസ് തീരുവയും കുറയ്ക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) എറണാകുളം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല സീനിയർ നേതാവും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.ജെ.സോഹന് നൽകി. ശിക്ഷക് സദൻ ഹാളിൽ നടന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.എ.ബാവ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, കെ.ജെ. സോഹൻ, അഡ്വ. മാത്യു ജോൺ, എം.എ.ടോമി, പി.ജെ.ജോസ്സി, മനോജ് ഗോപി, ജെയ്സൺ പാനികുളങ്ങര, മുല്ലക്കര സക്കറിയ, പി.കെ.കുഞ്ഞ്, പോൾ മാത്യു, റഷീദ് പി.എ,തോമസ് മൂക്കന്നൂർ, സുധീർ തമ്മനം, ടോണി മണിയംകോട്, ബീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.