കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി ഒഴിവാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ് ജോൺ ലൂക്കോസ് ആവശ്യപ്പെട്ടു. സ്വകാര്യബസുകൾക്ക് ഡിസംബർ വരെ റോഡ് ടാക്‌സ് ഒഴിവാക്കി നൽകണമെന്നും അദ്ദേഹം പറഞ്ഞു.