aiuw-c
കങ്ങരപ്പടിയിൽ എ.ഐ.യു.ഡബ്ളിയു.സി. ഓട്ടോ തൊഴിലാളി യൂണിറ്റ് സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി : അനുദിനം വർദ്ധിക്കുന്ന പെട്രോളിയം വില വർദ്ധന മൂലം കടുത്ത ദാരിദ്രത്തിലായ ഓട്ടോ തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് എ .ഐ .യു ഡബ്ലു. സി . സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് ആവശ്യപ്പെട്ടു. കങ്ങരപ്പടിയിൽ പുതിയ ഓട്ടോ തൊഴിലാളി യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂണിയൻ പ്രസിഡന്റ് പി.വി.രാജു അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ. കെ. അബൂബക്കർ, എൻ .ആർ. ചന്ദ്രൻ, കോയാൻ പിള്ള, ദിനിൽ രാജ്, അൽ ഹാസിൽ, വിജയൻ, എന്നിവർ സംസാരിച്ചു.