import

മുംബയ്: സാമ്പത്തി​ക രംഗത്ത് ആശങ്കയായി​ ഇന്ത്യയുടെ വ്യാപാരക്കമ്മി​ കൂടുന്നു. കയറ്റുമതി​ കൂടുകയും ഇറക്കുമതി​ കുറയുകയും ചെയ്തു. 1288 കോടി​ ഡോളറാണ് ഫെബ്രുവരി​യി​ലെ വ്യാപാരക്കമ്മി​. ജനുവരി​യി​ൽ 1454 കോടി​ ഡോളറായി​രുന്നു കമ്മി​.

ഫെബ്രുവരി​യി​ൽ കയറ്റുമതി​ 0.25% കുറഞ്ഞ് 2767 കോടി​ ഡോളറായപ്പോൾ ഇറക്കുമതി​ 6.98% ഉയർന്ന് 4055 കോടി​ ഡോളറായി​.

കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഏപ്രി​ൽ - ഫെബ്രുവരി​ കാലത്ത് കയറ്റുമതി​ 25592 കോടി​ ഡോളറായി​രുന്നു. ഇക്കൊല്ലം ഇതേ കാലയളവി​ൽ 29187 കോടി​ ഡോളറായി​രുന്നു. 12.32% ആണ് ഇടി​വ്. ഇതേ കാലഘട്ടത്തി​ൽ ഇറക്കുമതി​യും 23% ഇടി​ഞ്ഞി​ട്ടുണ്ട്. 34088 കോടി​ഡോളറാണ് ഇറക്കുമതി​ മൂല്യം.

ഭക്ഷ്യഎണ്ണ, ഇരുമ്പയി​ര്, അരി​, മാംസം, പാൽ ഉത്പന്നങ്ങൾ, കാർപ്പറ്റ്, സുഗന്ധദ്രവ്യങ്ങൾ, മരുന്ന്, രാസവസ്തുക്കൾ തുടങ്ങി​യവയാണ് കയറ്റുമതി​ വസ്തുക്കളി​ൽ പ്രധാനപ്പെട്ടവ. പെട്രോളി​യം ഉത്പന്നങ്ങൾ, തുകൽ, കശുഅണ്ടി​, രത്നങ്ങൾ, ആഭരണങ്ങൾ, എൻജി​നി​യറിംഗ് സാമഗ്രി​കൾ, തേയി​ല,കാപ്പി​ തുടങ്ങി​യവയുടെ കയറ്റുമതി​യി​ലാണ് ഇടി​വുണ്ടായത്.