കൊച്ചി: ഭക്ഷ്യ സുരക്ഷ പരിശീലനത്തിന്റെയും സർട്ടിഫിക്കേഷന്റെയും ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കേരളാ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സൗജന്യ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കും. നാളെ രാവിലെ 10.30 മണി മുതൽ 12:30 വരെയാണ് ശില്പശാല. വിവരങ്ങൾക്ക് : 04842965626, 9447816767.