കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയമ്പലത്തിലെ ചുവർ ചിത്രങ്ങളുടെ നേത്രോന്മീലനം തന്ത്രി മനയത്താറ്റ് പ്രകാശ് നമ്പൂതിരി നിർവഹിച്ചു. ലളിത കലാ അക്കാഡമി പുരസ്കാര ജേതാവും ചുവർ ചിത്രകലാ വിദഗ്ദ്ധനുമായ പി.പി.രാജേന്ദ്രൻ കർത്തയാണ് ചിത്രങ്ങൾ വരച്ചത്. ക്ഷേത്ര ബലിക്കൽ പുരയോട് ചേർന്നുള്ള വലിയമ്പലത്തിന്റെ ചുമരിൽ പത്ത് മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലുമാണ് പത്ത് ദേവരൂപങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് രചിച് പത്ത് ധ്യാനശ്ലോകങ്ങളെ അടിസ്ഥാനമാക്കി പഞ്ചവർണ്ണസങ്കല്പത്തിലുള്ളതാണ് ചിത്രങ്ങൾ. മഷിപ്പൂവ്, വീരാളിപ്പട്ട്, മൃഗമാല, പക്ഷിമാല തുടങ്ങിയവ ചുമർ ചിത്രങ്ങൾക്ക് മിഴിവേകുന്നവയാണ്. പ്രപഞ്ച സത്യങ്ങളായ ആകാശം, ഭൂമി, ജലം എന്നീ മൂന്ന് ഘടകങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന ദേവതയായ ഭദ്രയും തുടർന്ന് അന്നപൂർണ്ണേശ്വരി, മൂല ദുർഗ്ഗ, മഹാഗണപതി, മഹേശ്വരൻ , സരസ്വതി, ശാസ്താവ്, വിഷ്ണു, കാളിയ മർദ്ദനഗോപാലം, ബ്രഹ്മാവ്, നാഗയക്ഷി എന്നിവയും പ്രകൃതി വർണ്ണങ്ങളുടെ രീതിയിൽ വരച്ചു ചേർത്തിരിക്കുന്നു. മഷിക്കൂട്ടുകളിൽ
വലിയമ്പലത്തിലെ വലിയ ഭാഗങ്ങൾ ചുമർ ചിത്രങ്ങൾക്കായി ഉപയോഗിച്ചതിനാൽ ദർശന സൗകര്യം ഏറെയുണ്ട്.
ക്ഷേത്ര സമിതി ഭാരവാഹികളായ ആർ.ശ്യാംദാസ് ,കെ.ആർ.സോമൻ, ബാലചന്ദ്രൻ നായർ, പി.ആർ. അനിൽകുമാർ ,എൻ.ആർ. കുമാർ മേൽശാന്തിമാരായ അജിത് നമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ നേത്രോന്മീലന ചടങ്ങുകൾ നേതൃത്വം നൽകി.