അങ്കമാലി: ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.സഹോദരി ഗുരുതരാവസ്ഥയിൽ.ചെറിയ വാപ്പാലശേരി മഞ്ഞളി വീട്ടിൽ പരേതനായ ആന്റണിയുടെ മകൻ ജിത്തു(24)ആണ് മരിച്ചത്.സഹോദരി ജിസ്മിയെ(19) ഗുരുതരമായ പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് നാലോടെ ദേശീയപാതയിൽ അങ്കമാലി കെ.ജി.ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.സഹോദരിയെയും കൂട്ടി ബൈക്കിൽ ആശുപത്രിയിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.റോഡിൽ കിടന്നിരുന്ന മരകഷണത്തിൽ കയറിയതിനെ തുടർന്നാണ് ബൈക്ക് നിയന്ത്രണം വിട്ടത്.മീഡിയനിലിടിച്ചുകയറിയ ബൈക്ക് വഴിവിളക്ക് കാലിൽ ഇടിച്ച് മറിയുകയായിരുന്നു.ജിത്തു തൽക്ഷണം മരിച്ചു.ജിത്തുവിന്റെ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അമ്മ:റെജി.സംസ്കാരം ഇന്ന് അകപറമ്പ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.