മൂവാറ്റുപുഴ: വാഹനം പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം കത്തികുത്തിൽ കലാശിച്ചു. കെ.എസ്.ആർ.ടി.സിക്കു സമീപത്തെ സ്വകര്യ ലാബിനു മുന്നിലാണ് സംഭവം. ആനിക്കാട് ആരിക്കാപിള്ളി നന്ദുവിനാണ് (21) കുത്തേറ്റത്. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ പെരിങ്ങഴ നടുക്കുടിയിൽ ജോമോൻ മാത്യുവിനെ (42) മൂവാറ്റുപുഴ എസ് .ഐ.കെ.ദിലീപ് കുമാർ അറസ്റ്റ് ചെയ്തു.