
മട്ടാഞ്ചേരി: കൊച്ചി ടി.ഡി ഹൈസ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ ചെറളായി എം. എസ്.സി.ബാങ്കിന് സമീപം വി. രാധാകൃഷ്ണ കമ്മത്ത് (82) നിര്യാതനായി. ടി.ഡി.ടി.ടി.ഐ പ്രധാനാദ്ധ്യാപകൻ, ഇടക്കൊച്ചി ജ്ഞാനോദയം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൾ, ടി.ഡി. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സൊസെറ്റി അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: പരേതയായ കേസർഭായ്. മക്കൾ: ജ്യോതി കമ്മത്ത് (പ്രധാനാദ്ധ്യാപിക ടി.ഡി.ജി.എൽ.പി സ്‌കൂൾ), വിനോദ് കമ്മത്ത് (സൂപ്രണ്ട് ഇ.എസ്.ഐ), ശ്രീദേവി (അസിസ്റ്റന്റ് സെക്രട്ടറി ആറന്മുള പഞ്ചായത്ത്). മരുമക്കൾ: ജയേന്ദ്രഭട്ട് , ബിന്ദു (എൽ.ഐ.സി ഹൗസിംഗ് ഫൈനാൻസ്), മുരളി പ്രഭു.