കൊച്ചി: കവി കെ.എൻ. ദുർഗാദത്ത ഭട്ടതിരിയുടെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പ്രശാന്ത് ബാബു കൈതപ്രത്തിന് സമ്മാനിക്കുമെന്ന്
തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കണ്ണൂർ ചെറുകുന്ന് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ പ്രശാന്ത് ബാബുവിന്റെ 'ദേരപ്പൻ' എന്ന നോവലിനാണ് പുരസ്‌കാരം. മാടമ്പ് കുഞ്ഞുക്കുട്ടൻ, പ്രൊഫ. പി.ജി. ഹരിദാസ്, മുരളി പാറപ്പുറം, യു.പി. സന്തോഷ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.