പള്ളുരുത്തി: കൊച്ചിയുടെ ആദ്യകാല തബല വാദകരിൽ ഒരാളായിരുന്ന വറുതാശാന്റെ മകൻ പിപ്പിച്ചൻ (60) നിര്യാതനായി. കേരളത്തിലെ ഒട്ടുമിക്ക ഗായകർക്കുംവേണ്ടി പിപ്പിച്ചൻ തബല വായിച്ചിട്ടുണ്ട്, ഗസൽ ഗായകൻ ഉമ്പായിയോടൊപ്പം ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.