കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും 48 ഏക്കർ ഭൂമിയും സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി സൗത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രകടനവും പൊതുയോഗവും നടന്നു. ബഹുജന പ്രതിഷേധ കൂട്ടായ്മ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്), കെ .മണിശങ്കർ (സി.ഐ.ടി.യു ജില്ല സെക്രട്ടറി ), കെ.എൻ. ഗോപി ( എ.ഐ.ടി.യു.സി), അഡ്വ. ടി.ബി. മിനി ( ടി.യു.സി.ഐ), എസ്. ഗോപികൃഷ്ണ ( എസ്.ആർ.എം.യു), മാത്യൂ സിറിയക്ക്, ആർ.ജി.പിള്ള (ഡി.ആർ.ഇ.യു), എൻ. ചന്ദ്രലാൽ (എസ്.ആർ.ഇ.എസ്.), കെ.സി. ജയിംസ്, എം.എം. റോളി, പി.എൻ.സോമൻ (എ.ഐ.എൽ.ആർ.എസ്.എ), ഇ.കെ.ബാബു ( എ.ഐ.എസ്.എം.എ), എസ്.എസ്. അനിൽ (ബി.ഇ.എഫ്.ഐ), ഒ.സി. ജോയി (സി.സി. ജി.ഇ. ഡബ്ല്യു), വി.പി..ജോർജ്, കെ.കെ..ഇബ്രാഹിംകുട്ടി (ഐ.എൻ.ടി.യു.സി), ബാബു തണ്ണിക്കോട് (എച്ച്.എം.എസ്), രഘുനാഥ് പനവേലി (എസ്.ടി.യു) എന്നിവർ സംസാരിച്ചു.