dharna
ധർണ നടത്തി

കൊച്ചി: ടി.ഡി റോഡ് പരിസരങ്ങളിൽ കുടിവെള്ളം ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി സെൻട്രൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുധ ദിലീപ്, മണ്ഡലം കമ്മിറ്റി അംഗം പ്രമോദ് മോൻ പിള്ളി ,കെ.എസ് ദിലീപ് കുമാർ, മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം ഭാനുശ്രീ, ഏരിയ കമ്മറ്റി മെമ്പർ നവീൻ കമ്മത്ത്, തുളസിധരൻ തുടങ്ങിയവർ പങ്കെടുത്തു. സുനിൽ തീരഭൂമി നന്ദി പറഞ്ഞു.