dharna
ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി പനമ്പിള്ളി നഗറിലുള്ള ഐ.ഓ.സി ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. ടി.കെ.രമേശൻ, ബാബു സാനി, പോൾ വർഗീസ്, സൈമൺ ഇടപ്പള്ളി ആൽബി വൈറ്റില തുടങ്ങിയവർ സമീപം

കൊച്ചി: മോട്ടോർ മേഖലയെ തകർക്കുന്ന തരത്തിൽ അടിക്കടിയുണ്ടാകുന്ന പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. പനമ്പിള്ളിനഗറിലുള്ള ഐ.ഒ.സിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും, പ്രതിഷേധ ധർണയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പോൾ വർഗീസ്, ടി.പി.ജോർജ്, സൈമൺ ഇടപ്പള്ളി, സി.സി.വിജു, സെൽജൻ അട്ടിപ്പേറ്റി, ആൽബി വൈറ്റില, യോഹന്നാൻ, കെ.ജി.ബിജു, എ.എച്ച്.അഷറഫ്, ടൈറ്റസ്, സിദ്ധീഖ് പുളിയാമ്പിള്ളി എന്നിവർ പങ്കെടുത്തു.